ജീവിത പോരാട്ടത്തിൻ്റെ അഗ്നി പന്ഥാവിൽ ഉദിച്ചുയരുന്ന ചീമേനി യുടെ വികസന സാധ്യതകളിൽ ആധിപടർത്തി ആണവ വൈദ്യുതി നിലയത്തിൻ്റെ ചൂടേറിയ സമര പാതയിലേക്ക് കയ്യൂർ ചീമേനി പഞ്ചായത്ത്. 220 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 7000 കോടി രൂപ മതിപ്പ് ചിലവ് കണക്കാക്കുന്ന ആണവ വൈദ്യുത പദ്ധതിക്ക് പാരിസ്ഥിക പഠനങ്ങളില്ലാതെ കടന്നേക്കുമെന്ന ആശങ്കകൾ ശക്തമായിരിക്കുന്ന വാദകോലാഹലങ്ങൾക്ക് നേരെ സാമൂഹ്യ പാരിസ്ഥിതിക പ്രവർത്തകരുടെയും നാട്ടുകാരുടെയും സമര പോരാട്ട യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു ഒരു കരിനിഴൽ പാടുമായി നടപ്പിലാക്കാത്ത പാതി വഴിയിലായ ഐ.ടി. പാർക്കും ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ള തൊഴിലധിഷ്ഠിത കശുവണ്ടി വ്യവസായ സ്വപ്നങ്ങൾക്ക് മുകളിൽ വീണ്ടും ആണവ വൈദ്യുതി നിലയം എന്ന ആശങ്ക ചിറകടിച്ച് വരികയാണ്. തീരദേശങ്ങളിൽ 625 ഹെക്ടർ സ്ഥലവും മറ്റിടങ്ങളിൽ960 ഹെക്ടർ സ്ഥലവും ഇതിൻ്റെ നിർമ്മാണത്തിന് വേണം ജീവനക്കാർക്ക് താമസിക്കാൻ അനുബന്ധ സൗകര്യങ്ങളും വേണ്ടി വരും ടൗൺ ഷിപ്പിന് 125 ഹെക്ടർ സ്ഥലം സമീപങ്ങളിലായി ആവശ്യമുണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ബാംഗ്ലൂർ എന്ന കേന്ദ്രസർക്കാർ ഏജൻസി ആണവ നിലയം സംബന്ധിച്ച പഠനങ്ങൾക്ക് തുടക്കം കുറിച്ചതായി സമരപോരാളികൾ ആരോപിക്കുന്നു. ചിലവ് കുറഞ്ഞ വൈദ്യുതി കാറ്റിൽ നിന്നും തിരകളിൽ നിന്നും ഉൽപാദിക്കാമെന്നിരിക്കെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുന്ന ആണവ വൈദ്യുത നിലയങ്ങൾ ജനവിരുദ്ധമാണ് എന്ന അഭിപ്രായം ശക്തമാണ്. അഞ്ച് മുതൽ ഇരുപത് വർഷം വരെയാണ് ആണവനിലങ്ങളുടെ നിർമ്മാണ കാലപരിധി സൗരോർജപദ്ധതികൾക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ മാത്രം ജനസാന്ദ്രത, ആരോഗ്യപ്രശ്നങ്ങൾ, കാർഷിക മേഖലാ നാശം, ജല-വായു മലിനീകരണം മത്സ്യസമ്പത്തിന് തിരിച്ചടി തുടങ്ങി നിരവധി സാമൂഹ്യ പ്രശ്നങ്ങൾ ആണവ നിലയങ്ങൾ വഴി ഉണ്ടായേക്കും എന്ന ആശങ്ക വിവിധ പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നതായി പരിസ്ഥിതിവാദികൾ ആരോപിക്കുന്നു. സമരതീജ്വാലകളുടെ കണ്ണീർ നനവുകളിലേക്ക് നടന്നടുക്കുന്ന ചീമേനിയിൽ ആണവവൈദ്യുതി നിലയത്തിന് എതിരായ പ്രക്ഷോഭം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് എങ്ങും നിർദ്ദിഷ്ട ആണവ വൈദ്യുതി നിലയത്തിനെതിരെ ഇവിടെ വ്യാപാരി ഭവനിൽ ചേർന്ന പരിസ്ഥിതി സാംസ്കാരിക രംഗത്തും നാട്ടുകാരുടെയും കൂട്ടായ്മയിൽ വിപുലമായ കൺവെൻഷൻ നടന്നു. വികസിത രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, ബൽജിയം എന്നിവ ആണവ വൈദ്യുത പദ്ധതികൾ ഉപേക്ഷിക്കുന്ന കാഴ്ചകൾക്കിടയിൽ ഈ നാട്ടിൽ എന്തിനാണ് പരിസ്ഥിതി നാശത്തിന് ഇത്തരം പദ്ധതിയെന്നാണ് ഗ്രീൻ മൂവ്മെൻ്റ് നേതാവ് എ.പി.അനിൽകുമാറിൻ്റെ ഉദ്ഘാടന പ്രസംഗത്തിലെ പ്രസക്തമായ ചോദ്യം?എഴുത്തുകാരൻ കെ. സഹദേവൻ, ഡോ.ഡി. സുരേന്ദ്രനാഥ്, പ്രൊഫ എം. ഗോപാലൻ, കെ.പി. രാമചന്ദ്രൻ, ആർ നന്ദലാൽ വിനോദ് രാമന്തളി അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സമര ആലോചനയോഗത്തിൽ പ്രസംഗിച്ചു കെ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുഭാഷ് ചീമേനി സ്വാഗതം, സുമേഷ് കരിമ്പിൽ നന്ദി പറഞ്ഞു.