കാഞ്ഞങ്ങാട് – പാലക്കുന്ന് സംസ്ഥാനപാതയിൽ അഭ്യാസപ്രകടനം നടത്തി കൊണ്ട് ഓടിച്ചക്കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച യുവാവിനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് ആലാമി പള്ളി റൈഹാൻ വില്ലയിൽ മൊയ്തീൻകുട്ടിയുടെ മകൻ ടിവി മുഹമ്മദ് സിയാദി (20) നെതിരെയാണ് ബേക്കൽ എസ്ഐ എം ബാലചന്ദ്രൻ കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് ചേറ്റു കുണ്ടിൽ വെച്ചാണ് സിയാദ് ഓടിച്ച കെഎൽ 60 സബ്ബ്യൂ 0 8 0 8 നമ്പർ കാർ പിടികൂടിയത്. കാറിന്റെ ബാക്ക് ഭാഗം തുറന്ന് മൂന്നു പേർ കാലുകൾ പുറത്തേക്കിട്ട് അപകടരമാം വിധം യാത്ര ചെയ്തതിനാണ് കാർകസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.