നീലേശ്വരം: നീലേശ്വരത്തിൻ്റെ വികസ മുരടിപ്പിനെതിരെ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന് ടൗൺ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നഗരസഭാ അധികൃതർക്ക് മുന്നറിയിപ്പു നൽകി.
ബ്ലോക്ക് ജനറൽ സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ. സെലു, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രൻ,എം. രാധാകൃഷ്ണൻ നായർ, വാർഡ് കൗൺസിലർ ഇ. ഷജീർ, മണ്ഡലം ഭാരവാഹികളായ പി. അരവിന്ദാക്ഷൻ, കെ.വി.ശശികുമാർ, എം.വി.ഭരതൻ, ഷംസു മൂലപ്പള്ളി, അഡ്വ. കെ.കെ.പ്രസാദ് ബാബു. കെ. ബാലൻ, എൻ. നാഗേഷ് പ്രഭു എന്നിവർ സംസാരിച്ചു. എ.വി.പത്മനാഭൻ സ്വാഗതവും, ടി.ഗിരീഷ് നന്ദിയും പറഞ്ഞു.
വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി എ.വി.പത്മനാഭനെ തിരഞ്ഞെടുത്തു