The Times of North

Breaking News!

എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല - ഇ.പി.ജയരാജൻ   ★  നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു   ★  സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ വോട്ടെടുപ്പ്: മത്സരിച്ച നാലുപേരും തോറ്റു    ★  സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം   ★  എം രാജൻ സിപിഎം നീലേശ്വരം ഏരിയാസെക്രട്ടറിയായി തുടരും    ★  കഞ്ചാവുമായി യുവാവ് അറസ്റ്റിൽ    ★  സർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന് ഹാട്രിക്ക് കിരീടം.   ★  കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ    ★  പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു   ★  ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുപുരയിൽ ഭാസ്കരന്റെ മകൻ കെ രാജേഷ്, ചീമേനി ആമത്തലയിൽ എപികെ ഹൗസിൽ അബ്ദുൽ റഹ്മാന്റെ മകൻ എപികെ അഷറഫ് എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് തിമിരി സർവീസ് സഹകരണ ബാങ്കിന്റെ ഞാണങ്കൈ ശാഖയിലാണ് ഇവർ മുക്കുപണ്ടം പണയം വെക്കാൻ എത്തിയത്. സംശയം തോന്നിയ ബാങ്ക് മാനേജർ കൊടക്കാട് വെള്ളച്ചാലിലെ സീതാലയത്തിൽ ഒ. പി ലങ്കേഷ് ചീമേനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Read Previous

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

Read Next

നീലേശ്വരത്തെ പഴയകാല ടൈലർ പള്ളിക്കരയിലെ ഗോപാലൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73