കാഞ്ഞങ്ങാട്: തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് മാറ്റിയ തെഴിൽ നിയമങ്ങൾ പഴയരീതിയിൽ തന്നെ പുനസ്ഥാപിക്കണമെന്നും ഡിജിറ്റലൈസേഷന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കണമെന്നും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റെറ്റീവ്സ് അസോസിയേഷൻ സി ഐ ടി യു (കെ എം എസ് ആർ എ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സി ഐ ടി യു കാസർകോട് ജില്ലാ പ്രസിഡണ്ട് പി മണിമോഹൻ ഉദ്ഘാടനം ചെയ്തു. കെ എം എസ് ആർ എ ജില്ലാ പ്രസിഡണ്ട് പി രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു, സജിസോമനാഥ്, സി എസ് ജയൻ, പി.മനോജ്, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, ജില്ലാ ട്രഷറർ ബാബു മീത്തൽ എന്നിവർ സംസാരിച്ചു. രാവിലെ പതാക ഉയർത്തിയാണ് സമ്മേളനം ആരംഭിച്ചത് തുടർന്ന് പുഷ്പാർച്ചന നടന്നു. ഇ. രമേശൻ രക്തസാക്ഷി പ്രമേയവും എ വി. വിനോദ് അനുശോചന പ്രമേവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി. ഷിബു സ്വാഗതം പറഞ്ഞു.
ചടങ്ങിൽ വച്ചു വിദ്യഭ്യാസമേഖലയിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളായ
സി എം ആദിത്ത്, ശ്രീലക്ഷ്മി കൃഷ്ണൻ, റീമ ക്രാസ്റ്റ, പി. വൈഷ്ണവി, എം വിഷ്ണു, കെ വി.നന്ദന, ജി മേഘ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
ഭാരവാഹികൾ:
ബാബു മീത്തൽ ( പ്രസിഡണ്ട് )
പ്രദീപ് കാസർകോട്, വി രാജൻ ( വൈസ് പ്രസിഡണ്ട്മാർ )
കെ. വി. ഷിബു ( സെക്രട്ടറി )
ഇ. രമേശൻ, കെ ഷാജി ( ജോ: സെക്രട്ടറിമാർ )
എം. വി. സജിൻ ( ട്രഷറർ).