പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലെത്തിയ യുവാവ് ഇന്ന് ഗൾഫിലേക്ക് തിരിച്ചു പോകാൻ ഇരിക്കെ ഭാര്യ കുഴഞ്ഞുവീണ് മരണപ്പെട്ടു. എളേരി അടുക്കളമ്പാടി തെങ്കപ്പാറ ജോബിൻസ് കെ മൈക്കിളിന്റെ ഭാര്യ അർച്ചന 28 ആണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അർച്ചന വീട്ടിനകത്ത് കുഴഞ്ഞുവീണത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പത്തനംതിട്ടയിലെ സ്വന്തം വീട്ടിൽ താമസിച്ചിരുന്ന അർച്ചന ഭതൃപിതാവിന്റെ മരണത്തെ തുടർന്നാണ് എളേരിയിലേക്ക് വന്നത്. രണ്ടാഴ്ച മുമ്പാണ് പിതാവ് മൈക്കിളിന്റെ മരണത്തെത്തുടർന്ന് ജോബിൻസ് നാട്ടിലെത്തിയത് ഇന്ന് ഗൾഫിലേക്ക് തിരിച്ചു പോകാനിരിക്കുകയായിരുന്നു.