കോൺവെൻറ് മുതൽ ചിറപ്പുറം പാലം വരെയുള്ള ഓവ്ചാൽ പൂർത്തീകരിച്ചു സ്ലാബ് ഇട്ടു കാൽനട യാത്ര സുഗമമാക്കണമെന്ന് സിപിഎം നീലേശ്വരം പാലക്കാട്ട് സെന്റർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ കമ്മറ്റി അംഗം മഠത്തിനാട്ട് രാജൻ ഉൽഘടനം ചെയ്തു. കെ രാമകൃഷ്ണൻ അധ്യക്ഷനായി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു ഏരിയകമ്മറ്റി. അംഗം കെ രാഘവൻ , ലോക്കൽ സെക്രട്ടറി എ വി സുരേന്ദ്രൻ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വി സതീശൻ , കെ വി അഭിലാഷ്, കെ ജാനു എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറിയായി കെ രവീന്ദ്രനെ തിരഞ്ഞെടുത്തു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും എംബിബിഎസി ന് അഡ്മിഷൻ നേടിയ നന്ദകിഷോറിനെയും അനുമോദിച്ചു.