നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ഭരണ മുരടിപ്പിനെതിരെ യുഡിഎഫ് കൗൺസിലർമാർ നാളെ (വെള്ളി) നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. രാവിലെ 10 മണി മുതൽ 12 മണി വരെയാണ് കുത്തിയിരിപ്പ് സമരം നടത്തുക. നീലേശ്വരം നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭ പരിധിയിലെ മുഴുവൻ തെരുവുവിളക്ക്കളും കത്തിക്കുക, നഗരസഭയെ ഇരുട്ടിലാക്കുന്ന ഭരണസമിതിയുടെ അനങ്ങാപ്പാറ ഉപേക്ഷിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരം നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ഷജീർ ഉദ്ഘാടനം ചെയ്യും