The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

കാസർകോട്: കൊലചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലും കൃപേഷുമടക്കം 10 കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ തുടങ്ങി. ശരത് ലാൽ- കൃപേഷ് ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലുള്ള എ.പീതാംബരനെ ഇന്നലെ കോടതിയിൽ ഹാജരാക്കി’ 2019 ജനവരി 5ന് നടന്ന കോൺഗ്രസ് സംഘർഷത്തിലാണ് സിപിഎം പ്രവർത്തകരുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.ഈ കേസിൻ്റെ തുടർച്ചാണ് 2019 ഫെബ്രുവരി 17 ന് രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ‌- കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.പെരിയ ഇരട്ട കൊലപാതക കേസിൻ്റെ വിചാരണ സിബിഐ കോടതിയിൽ പൂർത്തീകരിക്കുകയും പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.പ്രതി ഭാഗത്തിന് സാക്ഷികളോ, രേഖകളോ ഉണ്ടെങ്കിൽ നാളെ സിബിഐ കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു.എകെജി മന്ദിരം തകർത്തുവെന്നും പീതാംബരൻ, സുരേന്ദ്രൻ ,സജി തുടങ്ങിയവരെ ആക്രമിച്ചുവെന്നുമാണ് കേസ്. കൊല്ലപെട്ട ശരത് ലാൽ, കൃപേഷ് എന്നിവർ കേസിൽ പ്രതികളായിരുന്നു’ എന്നാൽ കൃപേഷിനെ അന്വേഷണ സംഘം ഒഴിവാക്കി. ശരത് ലാലിനെ പിന്നീട് കോടതിയും ഒഴിവാക്കിയിരുന്നു.പ്രതി ഭാഗത്തിന് വേണ്ടി അഡ്വ.കെ.പത്മനാഭൻ ,അഡ്വ.ശ്രീജിത് മാടക്കല്ല് എന്നിവരും പ്രോസിക്യൂഷന് വേണ്ടി പി.സതീഷനും കോടതിയിൽ ഹാജരായി.കേസിൽ ഇന്നും വാദം തുടരും.

Read Previous

അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

Read Next

നീലേശ്വരം നഗരസഭക്ക് മുന്നിൽ നാളെ യുഡിഎഫ് കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73