The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

കരിന്തളം: ഇരുവൃക്കകളും, പാൻക്രിയാസും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന കാട്ടിപ്പൊയിലിലെ അജീഷിൻ്റെ കണ്ണീരൊപ്പാൻ ഫ്രണ്ട്സ് ക്ലബ്ബ് കാട്ടിപ്പൊയിൽ വ്യത്യസ്ത പരിപാടിയുമായി രംഗത്ത്. ഫ്രണ്ട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൂടിയായ അജീഷിൻ്റെ വിദഗ്ദ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായി 21 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കാട്ടിപ്പൊയിലിൽ വെച്ച് കണ്ണൂർ കാസർകോട് ജില്ലാ തല കാരംസ് ടൂർണമെൻ്റ് നടത്തും.
ഡബിൾസിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 5005 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1001 രൂപയും സിഗിംൾസിൽ 3001, 2001 രൂപയും വിജയികൾക്കെല്ലാം ട്രോഫിയും സമ്മാനിക്കും. മൽസരത്തിലുടെ ലഭിക്കുന്ന മുഴുവൻ തുകയും അജീഷ് ചികിൽസാ സഹായക കമ്മറ്റിക്ക് കൈമാറും. എൻട്രി ഫീസ് യഥാക്രമം 500, 300 എന്നിങ്ങനെയാണ്. മൽസരത്തിൽ പരമാവധി ടീമുകൾ പങ്കെടുത്ത് അജീഷിന് ഒരു കരുതലാകണമെന്ന് ക്ലബ്ബ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9744569496, 9496048781 നമ്പറുകളിൽ ബന്ധപ്പെടണം.

Read Previous

വെള്ളൂട സോളാർ പാർക്ക് വിരുദ്ധ സമരത്തെ അടിച്ചമർത്താൻ നീക്കം

Read Next

ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73