The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

വെള്ളൂട സോളാർ പാർക്ക് വിരുദ്ധ സമരത്തെ അടിച്ചമർത്താൻ നീക്കം

കാഞ്ഞങ്ങാട് : നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന രീതിയില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച വെള്ളുട സോളാര്‍ പാർക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും വെള്ളൂട ഗ്രാമ സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ്.
ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ മറികടന്ന് നിർമ്മാണത്തിന് വേണ്ടി എത്തിച്ച കമ്പനിയുടെ സാധനങ്ങൾ വരെ ഇറക്കാൻ വരെ പോലീസ് തയ്യാറാവുന്നു.
സെപ്റ്റംബർ 9ന് മുമ്പായി ഭൂമി അളന്നു തിട്ടപ്പെടുത്തി പ്ലാൻ സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് കോടതി നിർദേശം നൽകിയിട്ടും ഇതുവരെ വില്ലേജ് ഓഫീസ് തയ്യാറായിട്ടില്ല. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കി
വിഷയത്തിൽ കലക്ടർ എസ്പിയും ഇടപെടണമെന്ന് ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പരിസരത്ത് സ്വകാര്യ വക്തിയുടെ അഞ്ചര എക്കര്‍ സ്ഥലത്തിന് പുറമെ മിച്ചഭൂമിയും സ്വകാര്യ വ്യക്തികളുടെ സ്ഥലവും കയ്യേറിയാണ് കോടതിയില്‍ കമ്പനി 52 എക്കര്‍ സ്ഥലം കാണിച്ചിരിക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ വെള്ളൂട, നെല്ലിയടുക്കം കോടോം ബേളൂര്‍ പഞ്ചായത്തിലെ കാനം, തുണുപ്പ് തുടങ്ങിയ പ്രദേശത്ത് തുടര്‍ച്ചയായി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശവാസികള്‍ ജനകീയ സമര സമിതി രൂപികരിച്ചു കൊണ്ട് സമരത്തിലാണ്. ഒരു ഗ്രാമീണ നാടായ ഈ പ്രദേശങ്ങള്‍ നിരവധി കാവുകളും, ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും അതിന്റെ ആചാരങ്ങളും നിറഞ്ഞതാണ്, ഇങ്ങനെ ഒരേ പ്രദേശത്തെ കമ്പി വേലികള്‍ കെട്ടി തിരിച്ച്, മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ച് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്തിയിരിക്കുകയാണ്.
പോലിസ് കമ്പനിക്ക് അനൂകലമായി ആണ് പെരുമാറുന്നത്. ഹൈ ക്കോടതി നല്‍കിയ താല്‍ക്കാലിക സംരക്ഷണ ചുമതലയില്‍ പോലിസ് വെള്ളൂടയി ലെ സാധാരണകാരെ ദ്രോഹിക്കുകയാണ്. ഇത് നിര്‍ത്തണമെന്നും ജനകീയ സമര ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കമ്പനി അധികൃതര്‍ സാധാരണ ജനങ്ങളു ടെ കൈയിലുള്ള സ്ഥലം കൂടി മോഹവില നൽകി തട്ടി യെടുക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. അഡ്വ.കെ. ശ്രീകാന്ത്,മടിക്കൈ പഞ്ചായത്ത്
വാർഡ് മെമ്പർ എ വേലായുധൻ, കോടോം ബേളൂർ പഞ്ചായത്ത് മെമ്പർ
ജ്യോതി രാധാകൃഷ്ണൻ, സമരസമിതി ചെയർമാൻമാരായ കാനത്തിൽ കണ്ണൻ,
ഭാസ്കരൻ ചെമ്പിലോട്ട് , കൺവീനർമാരായ അശോകൻ മുട്ടത്ത്, ശ്രീജിത്ത് പറക്കളായി , വൈസ് ചെയർമാൻമാരായ കുഞ്ഞിക്കണ്ണൻ നെല്ലിയടുക്കം, ശിവപ്രസാദ് വാഴക്കോട് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Read Previous

കോട്ടപ്പുറത്ത് സംശയകരമായി കാണപ്പെട്ട മൂന്ന് കർണാടക സ്വദേശികൾ അറസ്റ്റിൽ

Read Next

അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73