ദുബൈ മലബാർ കലാസാംസ്കാരി വേദി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം പരിപാടി ഒക്ടോബർ 5 ന് കുമ്പളയിൽ നടത്താൻ സംഘടാക സമിതി യോഗം തീരുമാനിച്ചു .
ഉത്തരമലബാറിൽ മാലിന്യ സംസ്കരണ രംഗത്ത് വ്യത്യസ്തവും, അതിനൂതനവുമായ ആശയങ്ങൾ കൊണ്ട് ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുന്നത്, സമൂഹത്തിന് മുമ്പിൽ തെളിയിച്ച, പ്രമുഖവ്യവസായി കുഞ്ഞബ്ദുല്ലയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി – സ്നേഹ സംഗമത്തിൽ ആദരിക്കും. ചടങ്ങിൽ കുറ്റാന്വേഷണ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു സർവ്വിസിൽ നിന്ന് വിരമിച്ച ടി പി രഞ്ജിത്തിന് ,കുമ്പള പൗരാവലിയുടെ നേതൃത്തിൽ അനുമോദാനവും നൽകും.
ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ബാനറിൽ ഒരുക്കുന്ന സമർപ്പണം 2024 ന്റെ സംഘാടക സമിതി രൂപികരിച്ചു.
കുമ്പള റോയൽ ഖുബ റെസ്റ്റോറന്റ്ൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം, ജമീല സിദ്ധീഖ് ഉത്ഘാടനം ചെയിതു. കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹിമാൻ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ കബഡി താരം, ജഗദീഷ് കുമ്പള. ടി പി രഞ്ജിത്ത്. യുസഫ് അൽ ഫലാഹ്. സംസ്ഥാന സ്കൂൾകലോത്സത്തിലെ ഹിന്ദി. ഇഗ്ളീഷ് പദ്യം ചൊല്ലലിൽ എ ഗ്രെഡ് നേടി, നാടിനു അഭിമാനമായ ഫാത്തിമത്ത് ഷൈഖ എന്നിവർ മുഖ്യ അതിഥികളായിരുന്നു. അസീസ് മരിക്കെ, ലക്ഷമണ പ്രഭു, സത്താർ മാസ്റ്റർ, ഹനീഫ് കുണ്ടംകാറടുക്ക, എ കെ ആരിഫ്,സത്താർ ആരിക്കാടി,വി പി അബ്ദുൽ കാദർ, സൈഫുള്ള തങ്ങൾ,ഖലീൽ മാസ്റ്റർ,യുസഫ് ഉളു വാർ തുടങ്ങിയർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺ വീനറുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. കെ വി യുസഫ് നന്ദി പറഞ്ഞു.
ഭാരവാഹികൾ:
ചെയർമാൻ : യൂ പി താഹിറ യൂസഫ്, ( പ്രസിഡന്റ് കുമ്പള ഗ്രാമപഞ്ചായത്ത്) ജനറൽ കൺവീനർ: അഷ്‌റഫ് കർള
ട്രഷറർ : കെ പി മുനീർ ,