കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര വയലപ്ര യിൽ വി വി സഞ്ജനയുടെ പരാതിയിൽ ഭർത്താവ് തൃക്കരിപ്പൂർ മാണിയാട്ട് രതീഷിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 2010 ജൂൺ 20നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനു ശേഷം ഭർത്താവ് പീഡിപ്പിക്കുന്നു എന്നാണ് സഞ്ജനയുടെ പരാതി