The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.പൊന്നോണം 2024-എന്ന പേരിട്ട പരിപാടി സാഹത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘടനം ചെയ്യതു . കാഞ്ഞങ്ങാട് ഡി.വൈ എസ് പി ബാബു പെരിങ്ങോത്ത് മുഖ്യാഥിയായി . മർച്ചൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ ആസിഫ് വിശിഷ്ടാ ഥിയായി .പ്രസിഡണ്ട് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു .

മറുനാടൻ പൂക്കളെ ആശ്രയിച്ച മലയാളികൾ ഇക്കുറി സ്വന്തമായി പൂക്കൾ കൃഷി ചെയ്യാൻ തയ്യാറായി എന്നതാണ്പ്രത്യേകതയെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു .

ബി.എൻ.ഐ കാസർകോട് റിജിയൻ ഡൈനാമിക് ചാപ്റ്റർ പ്രസിഡണ്ട്അഷറഫ് പറമ്പത്ത് ,സജീഷ ഗോൾഡ് ഉടമ കെ.സതീഷ് കുമാർ ,കാഞ്ഞങ്ങാട് ശബരിഗൂപ്പ് എ അഭിനേഷ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മാധ്യമപ്രവർത്ത കർക്കുള്ള ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറർ ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു .

Read Previous

സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

Read Next

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73