ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ-കുമ്പള- ബേക്കൽ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത കർണ്ണാടക ബോട്ട് ഉടമയിൽ നിന്നും അഡ്ജുടിക്കേഷൻ നടപടിക്ക് ശേഷം ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി എടുത്തത്. കർണ്ണാടക ബോട്ടായ ഇശൽ ആണ് മഞ്ചേശ്വരം കടപ്പുറത്തു നിന്ന് 10 നോട്ടിക്കൽ മൈലിനുള്ളിൽ കഴിഞ്ഞ രാത്രി 11 മണിയോടെ പിടികൂടിയത്. വരും ദിവസങ്ങളിലും രാത്രികാല കടൽ പട്രാളിങ്ങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രീതയുടെ നേതൃത്വത്തിലുള്ള പാട്രാളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോർസ്മെന്റ്എസ്.സി.പി.ഒ വിനോദ് കുമാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രകാശൻ, സി.പി.ഒ മാരായ സുശേഷ, ജോൺസൻ, ഹാർബർ ഗാർഡ് മാരായ സമീർ, അന്തൂഞ്ഞി റസ്ക്യൂ ഗാർഡ്മാരായ സേതു മാധവൻ, ശിവകുമാർ, സ്രാങ്ക് ഷൈജു , ഡ്രൈവർ ബാദുഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.