The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

കാസർകോട് : നിയമലംഘിച്ച് കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.റ്റി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് 5 ദിവസത്തെ പരിശീലനത്തിനയക്കുകയും ചെയ്തു. സെപ്തംബര്‍ എട്ടിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45 ന് ദേശീയ പാത 66 ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം വിവാഹഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കുകയും. ചെയ്തു. യാത്രക്കാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകും വിധം വാഹനമുപയോഗിക്കുന്നതിന്റെ ദൃശ്യ സഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടർന്നാണ് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി. രാജേഷ് നടപടി എടുത്തത്. വാഹനം ഉപയോഗിച്ചിരുന്ന ഡ്രൈവറേയും മറ്റു സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാഹനം ഉപയോഗിച്ച ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത് പരിശീലനത്തിന് അയച്ചത്.

Read Previous

ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

Read Next

മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!