യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.നഗരസഭ ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാർ മുഖ്യാതിഥിയായി.മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റായിരുന്ന കെ വി സജീവൻ അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.അനൂപ് ഓർച്ച അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ,, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ഷോണി കെ തോമസ്, രാജേഷ് തമ്പാൻ, ശിവപ്രസാദ് അറുവാത്ത്, സി കെ രോഹിത്, നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി രാജേന്ദ്രൻ, രതീഷ് പള്ളിക്കര, സൂരജ് ടി വി ആർ, അഡ്വ. നസീർ, ശരത് കടിഞ്ഞിമൂല, ഷനീർ കോട്ടിക്കുളം, വിജേഷ് പള്ളിക്കര, സഞ്ജയ് സി ജെ, അമൃതേഷ്, വിഷ്ണു, ഗോപിക, ഷാമിൽ എന്നിവർ സംസാരിച്ചു.വിജയികൾക്കുള്ള സമ്മാനദാനം കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ നൽകി. 32 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ വിനീത് & നിധീഷ് വിജയിയായും അനീഷ് & ഉണ്ണി റണ്ണേഴ്സ് ആയും വിജയിച്ചു.