നീലേശ്വരം: വയനാട് ദുരിതാശ്വാസഫണ്ട് ശേഖരണത്തിൽ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 772994 രൂപ. പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഫണ്ട് ഏറ്റുവാങ്ങി.
കാസർകോട് ജില്ലയിലെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തഭൂമിയിൽ നിർമിക്കുന്ന ഒരു സാന്ത്വന വീടിനായി ഈ തുക ജില്ലാ ലൈബ്രറി കൗൺസിൽ ചെലവഴിക്കും. ഹൊസ്ദുർഗ് താലൂക്കിലെ 13 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 18 മേഖല സമിതികളുടെ നേതൃത്വത്തിൽ 230 ഗ്രന്ഥശാലകളിലെ അംഗങ്ങളിൽ നിന്ന് രശീതി ഉപയോഗിച്ചാണ് ഈ തുക സമാഹരിച്ചത്.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി.സെക്രട്ടറി വി ചന്ദ്രൻ ,വൈസ് പ്രസിഡൻ്റ് സി വി വിജയരാജ്, സുനിൽ പട്ടേന, കെ ലളിത, പപ്പൻ കുട്ടമത്ത് ,ജി അംബുജാക്ഷൻ, പി ശ്രീധരൻ, ടി തമ്പാൻ,ഉണ്ണികൃഷ്ണൻ കണ്ണങ്കുളം, ലത്തീഫ് പെരിയ, കെ കെ നാരായണൻ, ജയൻ മടിക്കൈ, കുന്നരുവത്ത് കൃഷ്ണൻ, എ വി സജേഷ്, കെ മോഹനൻ, എ വീണ,കെ ലത, എം എം ജിഷ എന്നിവർ സംസാരിച്ചു.