The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ

മുന്നാട് : വിവരസങ്കേതികവിദ്യയിൽ വരുന്ന മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് കേരള ക്ലേ ആൻഡ് സെറാമിക് പ്രോഡക്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ എം ബി എ ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം .തൊഴിൽ അന്വേഷകരാകുന്നതോടൊപ്പം തൊഴിൽ ദാദാവാവുന്നതിനും നല്ല സാധ്യതകളാണ് കേരളത്തിലുള്ളത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൻ്റെ ഭാഗയി സിൻഗിൾ വിൻഡോ ക്ലിയറൻസ് നടപ്പിലാക്കിയതോടുകൂടി സംരഭകർക്ക് ജില്ലാ വ്യവ സായകേന്ദ്രം മുഖേനയുള്ള കെ. സ്വിഫ്റ്റിലൂടെ അപേക്ഷിച്ചാൽ മൂന്നുവർഷം വരെ ലൈസൻസില്ലാതെ വ്യവസായം തുടങ്ങാനുള്ള സാധ്യതകളും കേരളത്തിൽ ഒരുങ്ങി. സ്റ്റാർട്ട്അപ്പ്കൾക്ക് വലിയ സാധ്യതകളാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു. ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലും അദ്ദേഹം വിതരണം ചെയ്തു.പ്രിൻസിപ്പാൾ ഡോക്ടർ എൻ കരുണാകരൻ അധ്യക്ഷത വഹിച്ചു . മുഹമ്മദ് അബ്രാസ് കെ ടി , അജിത് കുമാർ കെ ആർ, സി വി രമേശ് , ഒ കെ രഞ്ജിത്ത് ,സനുഷ്മ എസ്, ഗിരീഷ് എ നായർ , ജിത്തു കെ പി , സൗമ്യ സി , ജിതേഷ് ബി , ജോബ് പി മാർക്കോസ്, പ്രേം പ്രകാശ് എന്നിവർ സംസാരിച്ചു.

Read Previous

കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.

Read Next

വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!