മുസ്ലിം ലീഗിന്റെ കയ്യിൽ കാശ് കൊടുത്താൽ അർഹരായവർക്ക് ലഭിക്കുമെന്ന വിശ്വാസത്തിന്റെ തെളി വാണ് ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് കോടികൾ ഒഴുകിയതെന്ന് കെ.പി.സി.സി. സിക്രട്ടറി അഡ്വ: ബി.ആർ.എം.ഷഫീർ അഭിപ്രായപ്പെട്ടു. വയനാടിൽ ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ ആലോചിക്കുന്നതിന് മുമ്പേ ലീഗ് പ്രാവർത്തികമാക്കിയത് കണ്ട് പിണറായി പോലും ഞെട്ടിപ്പോയിയെന്ന് ഷഫീർ കൂട്ടിച്ചേർത്തു.
വയനാട് ദുരിതാശ്വസത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ടൗണിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച വയനാട് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഷഫീർ. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട് ആമുഖ പ്രസംഗം നടത്തി.
യൂത്ത് ലീഗ് ദേശീയവൈസ് പ്രസിഡന്റ് അഡ്വ: ഷിബു മീരാൻ, യു.എ.ഇ കെ.എംസി.സി ട്രഷറർ നിസാർ തളങ്കര, അബൂട്ടി ശിവപുരം, ജില്ലാ ലീഗ് സിക്രട്ടറി ടി.സി.എ.റഹ്മാൻ, വി.കെ. ബാവ, പി.വി.മുഹമ്മദ് അസ്ലംഅഷ്റഫ് പള്ളിക്കണ്ടം, അഡ്വ: എം.ടി.പി. കരീം , വി.കെ. റഹ്മാൻ, ലത്തീഫ് നീലഗിരിഎൻ.കെ.പി.മുഹമ്മദ് കുഞ്ഞി, എ. മുസ്തഫ ഹാജി, ജാതിയിൽ അസൈനാർ, നിസാം പട്ടേൽ, എച്ച്.എം. കുഞ്ഞബ്ദുല്ല, പി. സലീൽ, എ.ജി.സി. ഷംഷാദ്, വി.പി.പി. ശുഹൈബ്, ഷംസീർ മണിയനൊടി അബൂബക്കർ മൌ കോട് പ്രസംഗിച്ചു.
വയനാട് ദുരന്ത മേഖലയിൽ സേവനം ചെയ്ത നിയോജക മണ്ഡലത്തിലെ വൈറ്റ ഗാർഡ് അംഗങ്ങൾക്കുള്ള ഉപഹാരം ഷിബു മീരാൻ സമ്മാനിച്ചു. നിയോജക മണ്ഡലത്തിലെ 15 പേർക്കുള്ളദുബൈ കെ.എം.സി.സി.യുടെ ചികിൽസ ഫണ്ട് ദുബൈ മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡണ്ട് വി.കെ. റഹ്മാൻ വിതരണം ചെയ്തു. കെ.എം.സി.സി അംഗമായിരിക്കേ മരണപ്പെട്ട വെസ്റ്റ് എളേരിയിലെ അബ്ബാസ് ചിത്താരിയുടെ കുടുംബത്തിന് ദുബൈ കെ.എം.സി.സി.യുടെ 10 ലക്ഷം രൂപയുടെ ചെക്ക് യു.എ.ഇ; കെ.എം’ സി.സി. ട്രഷറർ നിസാർ തളങ്കര യോഗത്തിൽ വെച്ച് കുടുംബത്തിന്കൈ മാറി.