തിരുവനന്തപുരം:ഒടുവിൽ ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജന് തീരുമാനിച്ചു. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നീക്കം. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. ഇ പി ജയരാജന് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിയിൽ യോഗത്തിൽ പങ്കെടുക്കാതെഇ പി കണ്ണൂരിലേക്ക് മടങ്ങി .
വിഷയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെതിരെ രൂക്ഷമായ വിമർശനം ഉണ്ടായതാണ് അറിയുന്നത്