The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

റെഡ് ക്രോസ് അഖിലേന്ത്യ മാധ്യമ പുരസ്കാരം മിഥുൻ അനില മിത്രന്

ഡെൽഹി പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും പതിനെട്ടാമത് അഖിലേന്ത്യാ മാധ്യമ പുരസ്കാരം ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സ്റ്റാഫ് ഫോട്ടോഗ്രാഥർ മിഥുൻ അനില മിത്രന്. മികച്ച വാർത്താ ചിത്രത്തിനുള്ള ഒന്നാം സ്ഥാനമാണ് ലദിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഡെൽഹിയിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനെ പ്രോൽസാഹിപ്പിക്കുക എന്നതായിരുന്നു വിഷയം. കഴിഞ്ഞ ശിശുദിനത്തിന് തിരുവനന്തപുരം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്. ഗാന്ധിജിയുടെ വേഷമണിഞ്ഞ് ശിശുദിന പരിപാടിയിൽ പങ്കെടുത്ത ഓട്ടിസം ബാധിച്ച വൈഭവ് എന്ന കുട്ടിയുടെ ചിത്രമാണ് തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫർ ആയിരിക്കെ പകർത്തിയത്.

കോഴിക്കോട് പെരുമണ്ണ മാധവി നിവാസിൽ മിത്രൻ അനില ദമ്പതികളുടെ മകനാണ്. സഹോദരി ഹേന.

രണ്ടാം സ്ഥാനം മാത്യഭൂമി ഫോട്ടോഗ്രാഫർമാരായ ബി മുരളീകൃഷ്ണനും അരുൺ കൃഷ്ണനും പങ്കിട്ടു.

മൂന്നാം സ്ഥാനം ടൈംസ് ഓഫ് ഇന്ത്യയിലെ എസ് എൽ ശാന്തകുമാറിന് ലഭിച്ചു

Read Previous

ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Read Next

നീലേശ്വരം മർച്ചൻസ് അസോസിയേഷൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73