2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു സ്മരണിക കമ്മിറ്റി. പത്തൊൻപത് വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടതിന്റെ സ്മരണിക വ്യത്യസ്ത മാക്കാൻ ആറു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വരച്ചുവെക്കൽ ചടങ്ങോടെ സ്മരണിക പ്രകാശനവുമാണ് ഉദ്ദേശിക്കുന്നത്. ആദ്യപരിപാടി കാസർകോട് ജില്ലയിലെ വനിതകൾക്ക് മാത്രമായി കഥ കവിത ലേഖന രചന മത്സരങ്ങൾ സംഘടിപ്പിക്കും. കഥ കവിത മത്സരങ്ങൾക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ലേഖനങ്ങൾക്ക് ഉത്തരമലബാറും പെരുങ്കളിയാട്ടവും,
ആധുനീക സമൂഹത്തിൽ ക്ഷേത്ര വിശ്വാസം എന്നീ രണ്ട് വിഷയങ്ങളാണ്.
മൂന്ന് പേജിൽ കവിയാത്ത സൃഷ്ടികൾ സെപ്റ്റംബർ 25 നകം
പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പുതുക്കൈ (പി ഒ ) നീലേശ്വരം വഴി എന്ന വിലാസത്തിലോ
mu*************@gm***.com
എന്ന ഇ മെയിൽ ഐ ഡി യിലോ അയക്കേണ്ടതാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങളും തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. കൂടാതെ ചരിത്ര സെമിനാർ, ചിത്രകാരാസംഗമം, നാട്ടുകൂട്ടം, തുടങ്ങി നിരവധി പരിപാടികളും സ്മരണിക കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.