ഏറെ വിവാദമായ കാസർകോട്ടെ സി എ മുഹമ്മദ് ഹാജി വധക്കേസിലെ നാല് പ്രതികളെയും കാസർകോട് ജില്ല അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സന്തോഷ് നായക്ക് എന്ന ബജേ സന്തോഷ്, കെ ശിവപ്രസാദ് എന്ന ശിവൻ, കെ അജിത് കുമാർ എന്ന അഞജു, കെ ജി കിഷോർ കുമാർ എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി കെ പ്രിയ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ട് ഉത്തരവിട്ടത്.
അടുക്കത്ത് ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ മുഹമ്മദ് ഹാജിയെ 2008 ലാണ് പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നത്തെ കാസർഗോഡ് എസ് പി പി ബാലകൃഷ്ണൻ നായരാണ് പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തു കോടതി ഹാജരാക്കി കുറ്റപത്രം സമർപ്പിച്ചത്