കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിന്റെ തലവൻ നടന് ദിലീപ് ആണെന്ന് പുറത്തുവന്നു . സിനിമാ മേഖലയുടെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് പവർ ഗ്രൂപ്പിന്റെ നേതൃനിരയിൽ നിന്നും മാറിയെങ്കിലും ദിലീപിന്റെ മാനസപുത്രന്മാർ പവർ ഗ്രൂപ്പിൽ സജീവമായി തുടർന്നു അതുകൊണ്ടുതന്നെ പവര്‍ ഗ്രൂപ്പിന്റെ പ്രവർത്തനം ദിലീപിന്റെ ഇംഗിതത്തിന് അനുസരിച്ച് കൊണ്ടു തന്നെയായിരുന്നു.അതിനാൽ ഡബ്ല്യുസിസി പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.