ഫണ്ടിലേക്ക്ചോയ്യംങ്കോട്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന വീട് നിർമാണ ഫണ്ടിലേക്ക് കിനാനൂർ മേഖല കമ്മിറ്റി 255810 രൂപ നൽകി.ആക്രി പെറുക്കിയും അച്ചാർ,മുണ്ട്,സിമൻ്റ് ചലഞ്ച് നടത്തിയും ആണ് തുക സമാഹരിച്ചത്. ചോയ്യംങ്കോട് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് കെ .കനേഷ് തുക ഏറ്റുവാങ്ങി.പി.വി സിനീഷ് കുമാർ അധ്യക്ഷനായി.എം.വി.രതീഷ്,എം. വി.ദീപേഷ്, കെ.സനുമോഹൻ, കെ.ഷാനി, കെ.ഷിബിൻ,വി.സച്ചിൻ, ഒ.പി.പ്രണവ്, പി.ടി.വിജിനേഷ് എന്നിവർ സംസാരിച്ചു. കെ കൃപേഷ് സ്വാഗതം പറഞ്ഞു