നീലേശ്വരം:പടന്നക്കാട് നെഹ്‌റു ആർട്സ്ആൻഡ് സയൻസ് കോളേജ് ഫിസിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ നാഷണൽ സ്പെയിസ് ഡേ ദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ.എം.അതിര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഐ എസ് ആർ ഒ യുടെ അഗ്നിർവ സ്പേസ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ 23 കുട്ടികൾക്ക് പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ആർ. രമേഷ്കുമാർ അഗ്നിർവ പരിപാടിയെ കുറിച്ച് വിശദീകരിച്ചു . അദ്ധ്യാപകരായ ഡോ.എം ചിത്ര, ഡോ. ഘനശ്യാം, ഡോ. എൻ.സുഷ എന്നിവർ സംസാരിച്ചു. സിദ്ദിഷ്, ഫിസ നൂറിൻ പരീത്, നന്ദകിഷോർ എന്നീ വിദ്യാർത്ഥികൾ അഗ്നീർവ സ്പേസ് ഇൻ്റേർഷിപ്പിൻ്റെ അനുഭവങ്ങൾ വിവരിച്ചു. ചടങ്ങിന് അദ്ധ്യാപിക ഡോ. കെ.ശാലിനി സ്വാഗതവും ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി അനുഷ നന്ദിയും പറഞ്ഞു.