നീലേശ്വരം നഗരസഭയിലെ പാലായിയിലെ നൂറ്റി പതിനഞ്ചാം നമ്പർ പൊതുവിതരണ കേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ച കെ സ്റ്റോർ നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി. പി ലത ഉദ്ഘാടനംചെയ്തു. എം മധു അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭ കൗൺസിലർമാരായ . സി.സി. കുഞ്ഞിക്കണ്ണൻ, പി. മനോഹരൻ എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ്ഗ് റേഷനിംഗ് ഇൻസ്പെക്ടർ അനിൽ പള്ളിക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു.