The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജില്ലാ പോലീസ് മേധാവിക്ക് സ്റ്റുഡൻസ് പോലീസ് ക്യാഡറ്റുകൾ യാത്രയയപ്പ് നൽകി

കാസർകോട് ജില്ലയിൽ നിന്നും പോലീസ്’ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളായി ട്രാൻസ്ഫർ ആയി പോകുന്ന ജില്ലാ പോലീസ് മേധാവി പി ബിജോയ്ക്ക്‌ ജില്ലയിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും യാത്രയയപ്പ് നൽകി. പരവനടുക്കം ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സീനിയർ കേഡറ്റുകൾ ജില്ലാ പോലീസ് ആസ്ഥാനത്തെത്തി ഗാർഡ് ഓഫ് ഹോണർ നൽകി. തുടർന്ന് എസ് പി യുടെ ചേമ്പറിൽ എത്തിയ കാഡറ്റുകൾക്ക്‌ ജില്ലാ പോലീസ് മേധാവി മധുരം നൽകി സ്വികരിച്ചു. കേഡറ്റുകൾ ജില്ലാ പോലീസ് മേധാവിയുമായി സംവദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ മധുസൂദനൻ ചേമ്പറിലെത്തി ആശംസ നേർന്നു. ജില്ലാ പോലീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജില്ലാ കൺവീനർ ഗോപീകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ഡി.വൈ.എസ് പി സുനിൽകുമാർ സി.കെ ഉപഹാരസമർപ്പണം നടത്തി. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ചന്ദ്രകുമാർ എസ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ പ്രദീപൻ കൊതോളി , ഷൈലജ എം, അദ്ധ്യാപകരായ റാണി എം ജോസഫ്, ജിമ്മി മാത്യു എന്നിവർ ആശംസകൾ നേർന്നു. എസ് പി സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ടി തമ്പാൻ സ്വാഗതവും ജി എച്ച് എസ് ചട്ടഞ്ചാൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഹരികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു .

Read Previous

പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

Read Next

ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!