പടന്നക്കാട്: മികച്ച കർഷകനും കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ ഒ. കുഞ്ഞിക്കോരൻ (86) ഒഴിഞ്ഞവളപ്പിൽ അന്തരിച്ചു. ഒഴിഞ്ഞവളപ്പ് പ്രതിഭ ക്ലബ്ബിലെ നാടകനടനും പൊതു പ്രവർത്തകനുമായിരുന്നു. നീലേശ്വരം നാഗച്ചേരി ഭഗവതിസ്ഥാനത്തിന്റെ ആദ്യകാല ഭരണസമിതി അംഗമായിരുന്നു. ശവസംസ്കാരം ഒഴിഞ്ഞവളപ്പിലെ സമുദായ ശ്മശാനത്തിൽ നടന്നു.
സഹോദരങ്ങൾ: ഒ. രാഘവൻ (റിട്ടയേഡ് ഡെപ്യൂട്ടി കളക്ടർ), ഒ. മാധവി, ഒ. കുഞ്ഞമ്പു (റിട്ടയേഡ് സോണൽ മാനേജർ എൽ. ഐ. സി), ഡോ. ഒ. രഘൂത്തമൻ (റിട്ടയേഡ് ഡെപ്യൂട്ടി ഡി. എം. ഒ), പരേതരായ ഒ.കുഞ്ഞമ്പാടി, ഒ. കുഞ്ഞിപ്പെണ്ണ്, ഒ. കരുണാകരൻ.
മക്കൾ: വത്സല, പ്രഭാവതി, ഗിരിജ (വനിതാ സഹകരണ സംഘം സെക്രട്ടറി, പടന്നക്കാട്, ഉഷ (ഫിഷറീസ് വകുപ്പ് തിരുവനന്തപുരം. മനോരമ (അധ്യാപിക, സദ്ഗുരു പബ്ലിക് സ്കൂൾ, കാഞ്ഞങ്ങാട്).
മരുമക്കൾ: കെ. നാരായണൻ (പുതിയവളപ്പ്), വി.വി. തമ്പാൻ (മടക്കര), കെ. ശശികുമാർ (പടന്നക്കാട്), എം. മനോജ് കുമാർ (പിലിക്കോട്), പരേതനായ ടി. വി. രാമകൃഷ്ണൻ.