The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

തോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡമായി മാറും

നീലേശ്വരം:സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ച തോട്ടം – തൈക്കടപ്പുറം റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തൈക്കടപ്പുറം റോഡിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചത്. സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.സുനീഷിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, വികസനസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.ഗൗരി, കൗണ്‍സിലര്‍ കെ.പ്രീത, കെ.വി.ദാമോദരന്‍, പി.കെ.പ്രകാശന്‍, അഷറഫ് കണിച്ചിറ എന്നിവരും കൂടെ ഉണ്ടായിരുന്നു.

Read Previous

മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു

Read Next

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തിവിടും; നടി രഞ്ജിനിയുടെ ഹർജി തള്ളി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73