കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ആറംഗസംഘം കത്തികൊണ്ട് കുത്തിയും അടിച്ചും ചവിട്ടിയും പരിക്കൽപ്പിച്ചതായി കേസ്. കല്ലൂരാവി റഹ്മത്ത് മനസ്സിൽ സുലൈമാന്റെ മകൻ സി എച്ച് റംഷീദിനെയാണ് (32) ആക്രമിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ സമദ്, നിസാമുദ്ദീൻ, റിയാസ്, ഫൈസൽ, സുബൈർ കണ്ടാൽ അറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തത്. ഇന്നലെ കല്ലുരാവി സെന്ററിൽ കാറിൽ ഇരിക്കുമ്പോഴാണ് റംഷീദിനെ ആക്രമിച്ചത്. ഭാര്യ വീട്ടുകാരുമായുള്ള പ്രശ്നമാണ് അക്രമത്തിന് കാരണമത്രേ.