The Times of North

Breaking News!

അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെ

പയ്യന്നൂർ: പയ്യന്നൂരിലെ വ്യാപാരികളുടേയും പോലീസിൻ്റേയും ഉറക്കം കെടുത്തി കഴിഞ്ഞരണ്ടു വർഷകാലത്തോളമായി സ്കൈപ്പർ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ25 ഓളം വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തി കടന്നുകളഞ്ഞ അന്തർ സംസ്ഥാന മോഷ്ടാവിനെ ദ്രുതഗതിയിൽ പിടികൂടിയകണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് രൂപം നൽകിയ പയ്യന്നൂർ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡിനെ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. 17 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ ജു ജു ഇൻ്റർനാഷണലിൽ നടക്കുന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ചേമ്പർ പ്രസിഡണ്ട് കെ.യു.വിജയകുമാർ അധ്യക്ഷത വഹിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് മുഖ്യാതിഥിയായി ആദരവും ഉപഹാര സമർപ്പണവും നടത്തും. പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ്കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷറഫ്, സിവിൽ പോലീസ് ഓഫീസർ എ.ജി. അബ്ദുൾ ജബ്ബാർ എന്നിവർ ആദരവ് ഏറ്റുവാങ്ങും. ചേമ്പർ വർക്കിംഗ് പ്രസിഡണ്ട് സുമിത്രൻ വി. പി സദസ്സിനെ പരിചയപ്പെടുത്തും.എം. പി. തിലകൻ ആശംസകൾ നേരും.വി. നന്ദകുമാർ സ്വാഗതവും എം.കെ.ബഷീർ നന്ദിയും പറയും.

Read Previous

അനന്തം പള്ളയിലെ എം സുരേഷ് അന്തരിച്ചു

Read Next

സാഹിത്യ വരാന്തയിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകൾ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73