സുതാര്യമായ മാധ്യമ പ്രവർത്തനത്തിൻ്റെ കാവലാളായിരുന്നു ടി.കെ.കെ. നായരെന്നും പുതിയ കാലത്തിന് അദ്ദേഹം മാത്രയാകേണ്ടതാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ടി.കെ. കെ. നായർ ഫൗണ്ടേഷൻപുരസ്കാരം സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സി.കെ. ശ്രീധരൻ അദ്ധ്യക്ഷ
നായിരുന്നു. ഡോ. എ.എം. ശ്രീധരൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത പൊന്നാടയണിയിച്ചു.
അഡ്വ. എം.സി. ജോസ് ടി.കെ.കെ. നായർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. എ. എം. ശ്രീധരനെ ആദരിച്ചു. അഡ്വ .പി. അപ്പുക്കുട്ടൻ, ഇ.വി.ജയകൃഷ്ണൻ, സി.പി. ബാബു, എ. ഹമീദ് ഹാജി, സി.കെ.ആസിഫ്, പി.പി. രാജു,മുഹമ്മദ്
അസ്ലം, ടി.കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.