കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം ജനറൽ ബോഡി യോഗം നീലേശ്വരം വ്യാപാരഭവനിൽ അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് കെ.ജെ സജി ഉദ്ഘാടനം ചെയ്തു. നീലേശ്വരം വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ്കുമാർ മുഖ്യാതിഥിയായി അസോസിയേഷൻ മണ്ഡലം പ്രസിഡണ്ട് രാജൻ കളർഫുൾ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സമീർ ഔട്ട്ഫിറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി എ വിനോദ് കുമാർ സെക്രട്ടറി ശശിധരൻ പാണ്ടിക്കോട്ട് ട്രഷർ മുഹമ്മദ് അഷറഫ് വൈസ് പ്രസിഡണ്ട് എം ജയറാം ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ത്യക്കരിപ്പൂർ മണ്ഡലം ട്രഷർ കരുണാകരൻ എന്നിവർ സംസാരിച്ചു സെക്രട്ടറി വി കെ കൃഷ്ണകുമാർ സ്വാഗതവും രാധാകൃഷ്ണൻ ചീമേനി നന്ദിയും പറഞ്ഞു തുടർന്ന് പുതിയ ഭാരവാഹികളായി രാജൻ കളർ ഫുൾ(പ്രസിഡണ്ട്), ശശിധരൻ (ജന:സെക്രട്ടറി), കരുണാകരൻ റോയൽ സിറ്റി(ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.