തൃക്കരിപ്പൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം കണ്ടറിഞ്ഞ് പ്രവർത്തിച്ച നേതാവാണന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
തനിക്ക് ലഭിച്ച കുടുംബ സ്വത്ത് പോലും പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച് പൊതുപ്രവർത്തനം കാരുണ്യ പ്രവർത്തനമായി കണ്ട് പ്രവർത്തിച്ച കുട്ടി അഹമ്മദ് കുട്ടിയുടെ പ്രവർത്തനം ഇന്നത്തെ പൊതുപ്രവർത്തകരും, രാഷ്ട്രീയ നേതൃത്വവും പാഠ മാക്കണമെന്ന് യോഗം ഓർമ്മപ്പെടുത്തി.
പ്രസിഡണ്ട് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട് ആ മുഖപ്രസംഗം നടത്തി.
വി കെ.ബാവ, ടി.സി.എ.റഹ്മാൻ, ലത്തീഫ് നീലഗിരി,പി.സി. ഇസ്മയിൽ, റഫീഖ് കോട്ടപ്പുറം, എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, എ. മുസ്തഫ ഹാജി, ജാതിയിൽ അസൈനാർ, പി.കെ.സി. കുഞ്ഞബ്ദുള്ള, എച്ച്.എം കുഞ്ഞബ്ദുള്ള, മുഹമ്മദ് കൂളിയാട്, നിസാം പട്ടേൽ, വി.വി.അബ്ദുല്ല ഹാജി, യു.സി.മുഹമ്മദ് കുഞ്ഞി, എം.ടി. ഷഫീഖ്, സി.കെ.പി.യൂസഫ്, ഇ.എം. കുട്ടി ഹാജി, അഹമ്മദ് കുഞ്ഞി അരിയങ്കല്ല്, എം.ടി.പി. സുലൈമാൻ ഹാജി, റസാഖ് പുനത്തിൽ, ഉസ്മാൻ പാണ്ട്യാല, പി. സലീൽ, റൈഹാനത്ത് ടീച്ചർ, റാഹിൽ മൌക്കോട്, ഷംസുദ്ദീൻ ആയിറ്റി, ടി.എസ്. നജീബ് പ്രസംഗിച്ചു.