നീലേശ്വരം: രാജ്യത്തിൻ്റെ 77 ആം സ്വാതന്ത്ര്യ ദിന ആഘോഷം നിലേശ്വരത്ത് വെച്ച് നടത്തുവാൻ കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ വച്ച് പുഷ്പർച്ചനയുടെയും അനുസ്മരണ യോഗത്തോടെയും ആഘോഷമില്ലാതെ നടത്തുവാൻ തീരുമാനിച്ചു’ യോഗം നിലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറൂവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പത്മനാഭൻ മാസ്റ്റർ, കെ കെ ബാബു, ജില്ല ഭാരവാഹികളായ സുകുമാരൻ കെ., അജയൻ മാസ്റ്റർ, പ്രദീപൻ തുരുത്തി, വിജയൻ മണിയറ, ദാമോദരൻ മുട്ടത്ത്, എ പുരുഷോത്തമൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും എം വി ഭരതൻ നന്ദിയും പറഞ്ഞു