ചെറുവത്തൂർ: ചെറുവത്തൂരിൽ ഏറെ വിവാദം ഉണ്ടാക്കിയ മദ്യശാല വിവാദത്തിന് സിപിഎം നേതൃത്വം പരിഹാരം കണ്ടെത്തുന്നു. കൺസ്യൂമർഫെഡ് മദ്യശാല തുറന്നതിനു പിന്നാലെ പൂട്ടിയ കെട്ടിടത്തിൽ തന്നെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ചെറുവത്തൂരിലെ മദ്യശാല വിവാദവും അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും സിപിഎം നേതൃത്വത്തെ വൻ പ്രതിസന്ധിയിലാക്കിയിരുന്നു. കാസർകോട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഇടതുമണിക്കേറ്റ കനത്ത തിരിച്ചടിക്കു മദ്യശാല വിവാദവും കാരണമായതായി പാർട്ടി നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിന് അടിയന്തരമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ലോകസഭാ തെരെഞ്ഞടുപ്പ് തിരിച്ചടിക്ക് പിന്നാലെ ചെറുവത്തൂരിൽ പഞ്ചായത്ത് ഭരണവും നഷ്ടപ്പെടാൻ ഇടയാക്കും എന്ന് ചർച്ച പാർട്ടിക്ക് അകത്ത് ഉയർന്നു വന്നിട്ടുണ്ട് ഇതേ തുറന്നാണ് കൺസ്യൂമർ ഫെഡ് മദ്യശാല തുടങ്ങി പൂട്ടിയപൂട്ടിയ കെട്ടിടത്തിൽ തന്നെ ബീവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന ശാല തുങ്ങാൻ ശ്രമം ആരംഭിച്ചത്. മദ്യശാല തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് സൂചന.
ഇതിന്റെ മുന്നോടിയായി പൊയിനാച്ചി ബട്ടത്തൂരിലെ ബിവറേജ് കോർപ്പറേഷൻ്റെ വെയർഹൗസ് ഗോഡൗണിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചെറുവത്തൂരിലെ കെട്ടിട ഉടമയുമായി ചർച്ച നടത്തിയതായി അറിയുന്നു.