മാവിലാക്കടപ്പുറം: ദേവതകളെ പ്രസാദിപ്പിക്കാൻ മാവിലാകടപ്പുറം ഒരിയരക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഇളന്നീർ പൊളിക്കൽ ചടങ്ങ് നടന്നു.
ഉത്തരകേരളത്തിലെ തീയ്യ സമുദായത്തിലെ നാല് കഴകങ്ങളിൽ പ്രധാന കഴകമായ ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര ആചാര സ്ഥാനികരാണ് ചടങ്ങ് നടത്തിയത്. കർക്കിടക മാസത്തിൽ നെല്ലിക്കതുരുത്തി കഴകത്തിലേയും ചിങ്ങമാസത്തിൽ കാടങ്കോട് നെല്ലിക്കൽ ( പുന്നക്കാൽ ) ഭഗവതി ക്ഷേത്ര ആചാര സ്ഥാനികരും മാവിലാകടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെത്തി പൂമാല ദേവിയുടെ ആരുഢ സ്ഥാനത്ത് ഇളനീർ പൊളിക്കൽ ചടങ്ങ് നടത്തുന്നു.
ആര്യനാട്ടിൽ നിന്നും മരക്കലമേറി വന്ന ദേവി പൂമാലയ്ക്കും പരിവാരങ്ങൾക്കും ഒരിയരക്കാവിൽ ഇളനീർ നൽകി സ്വീകരിച്ചുവെന്നാണ് ഐതിഹ്യം,
(മരക്കലം കയറി വരാൻ സാധിക്കാതിരുന്ന ദേവതമാർക്ക് ഇളനീർ അഭിഷേകം ചെയ്ത് ദൈവം പൂമാരുതൻ തൃപ്തരാക്കുന്ന ചടങ്ങാണ് ഇളനീർ പൊളിക്കൽ ചടങ്ങ് )
തുരുത്തി നിലമംഗലം കഴകം ക്ഷേത്രത്തിലെ ആചാര സ്ഥാനികരും കമ്മിറ്റിക്കാരുടെയും വാല്യക്കാരുടേയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.