സന്തോഷ് ഒഴിഞ്ഞ വളപ്പ്
കണ്ടവരോട് മാതൃവാത്സല്യം പോലെ ചിരിക്കാൻ ഇനി നീലേശ്വരത്തുകാർക്ക് കവി പവിത്രനില്ല ഈ ലോട്ടറിക്കാരനിൽ ഒരു കവിയുണ്ട് ചിത്രകാരനുണ്ട് നടനുണ്ട്. സാഹിത്യ കുതുകിയായ സൗഹൃദ ഹൃദയൻ ഇങ്ങനെ ഒരു നല്ല മനുഷ്യൻ്റെ എല്ലാത്തരം നന്മകളും ഉൾച്ചേർന്ന ലോട്ടറിക്കാരനെ കുറത്തി ക്കുന്നിലെ ഈ ജനകീയ മുഖത്തിൽ കാണാം കവി സുറാബിനെ കണ്ടും അയച്ചും തൻ്റെ കവിതകൾ നിരന്തരം തിരുത്തി കാലം പോകെ നല്ലൊരു കവിയാകാനായിരുന്ന ഈ യുവാവിൻ്റെ പരിശ്രമങ്ങൾ ഏറെയും നിരവധി ടെലിഫിലിമുകളിൽ മുഖം കാണിച്ചു സിനിമാഭിനയം ഹരമായി കൊണ്ടു നടന്ന പവിത്രൻ ദിനേശൻ പൂച്ചക്കാടിൻ്റെ രാമനും ഖദീജയും വിനു കോളിച്ചാലിൻ്റെ യുദ്ധാനന്തരം യുഗ്മണി സിനിമകളിലുണ്ട് വയനാട് ദുരന്തത്തിൽ വേദനിച്ച് എഴുതിയ കവിതയാണ് അവസാന കവിതയായി ഈ കവിയുടെ സർഗ്ഗസംഭാവന. നല്ലൊരു സാധ്യതയുള്ള ഒരു ചിത്രകാരനും കൂടിയായ പവിത്രൻ അപ്രതീക്ഷിതമായി പിണങ്ങിയ തൻ്റെ ഹൃദയത്തിന് മുന്നിൽ എല്ലാം ഉപേക്ഷിച്ചാണ് മടങ്ങിയത് ഏതാനും ആഴ്ചകൾക്ക് മുമ്പ് നീലേശ്വരം ജനതാകലാസമിതിയിൽ ഞാൻ കണ്ടുമുട്ടിയരുന്നു. കവി പി.കെ. ഗോപി അനുസ്മരണമായിരുന്നു ചടങ്ങ്. അന്ന് ഒരു പുഞ്ചിരിയിൽ ഒരുപാട് പറഞ്ഞതുപോലെ മടങ്ങി…..