നീലേശ്വരം: ബസ്സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി നീലേശ്വരം പോലീസ് മികവുകാട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് നീലേശ്വരം മാർക്കറ്റിൽ കദളിക്കുളത്തെ വിഷ്ണുമനോഹറിന്റെ കെ എൽ -60-ആർ 7883 നമ്പർ ജൂപീറ്റർ സ്കൂട്ടർ മോഷടിച്ച . മോഷ്ടാവായ തൃശൂർ ചിരനല്ലൂർ സ്വദേശി അബ്ദുൽ ഹമീദിനെയാണ് വടകര പോലീസിന്റെ സഹായത്തോടെ നീലേശ്വരം
പ്രിൻസിപ്പൽ എസ് ഐ വിഷ്ണു പ്രസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷത്തിൽ സബ്ബ്ഇൻസ്‌പെക്ടർ മധുസൂദനൻ മടിക്കൈയും സംഘവും അറസ്റ്റ് ചെയ്തത്. താൽക്കാലിക ബസ് സ്റ്റാൻഡിനടുത്തുള്ള വൈറ്റ് മാർട്ടിനു സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചത്.
മോഷണ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലിസ് സിസി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിയുകയും സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും വിവരങ്ങൾ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധനകൾ കർശനമാക്കി. തുടർന്ന് നീലേശ്വരം പോലിസ് വടകര പോലീസിന്റെ സഹായത്തോടെ മോഷ്ടാവിനെ വലയിലാക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിലാണ് പ്രതിയെ ഉടൻ പിടികൂടാൻ ആയത് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പുലർച്ചയോടെ നീലേശ്വരത്തു എത്തിച്ചു.അന്വേഷണ സംഘത്തിൽ എസ്.ഐ മധുസൂദനൻ മടിക്കൈക്ക് പുറമേ കൂടാതെ സ്റ്റേഷൻ പി ആർ ഒ എസ് ഐ പ്രദീപ് സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ കെ വി രമേശ് ,പ്രദീപൻ കോതോളി, സുഭാഷ് കരിവെള്ളൂർ, കുഞ്ഞികൃഷ്ണൻ ചീമേനി, ജയേഷ് കൊടക്കാട് ഹോം ഗാർഡ് ദിനേശൻ എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തു തെളിവുകൾ ശേഖരിച്ച ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.