വയനാടിന്വേണ്ടി കൈകോർത്ത് നിലേശ്വരത്തെ സിഐടിയു ഓട്ടോ തൊഴിലാളികൾ.
വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി തീരുമാനിച്ചതിൻ്റെ ഭാഗമായി നിലേശ്വരം ഏരി യയിലെ തൊഴിലാളികളും ഒരു ദിവസത്തെ വരുമാനം നൽകുന്നതിന് വേണ്ടി സർവ്വിസ് നടത്തി.
നിലേശ്വരം പോലിസ് സബ്ബ് ഇൻസ്പെക്ടർ എം.വിവിഷ്ണുപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. കെ മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു.
യൂനിയൻ ജില്ലാ സെക്രട്ടറി കെ ഉണ്ണിനായർ, കെ.രാജേഷ്
ടി വിനാരായണൻ, ടിഗോപാലൻ ,ഷമിം , ഹരിഷ് കരുവച്ചേരി, പി മോഹനൻ, പി. കെ ബാലൻകെ. വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു
ഏരിയാ സെകട്ടറി ഒവി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.