പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. കൊച്ചി കലൂർ ദേശാഭിമാനി റോഡിലെ ശ്രീവത്സം അപ്പാർട്ട്മെന്റിൽ സിംലാൽ രാജേന്ദ്രനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം പാലപ്പുഴയിലെ കെ എം ജോസിന്റെ മകൻ കെ ജെ രാജേഷ് 36 ഭാര്യ സഹോദരി ഭർത്താവ് ജിജോ എന്നിവരിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്