ദുബൈ : യു എ ഇ യിലുള്ള നീലേശ്വരക്കാരുടെ കൂട്ടയ്മയായ യുഎഇ നീലേശ്വരം കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്‌മാൻ റുമൈലയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി കെ മുത്തലിബ് ( പ്രസിഡന്റ്), പി വി ഇക്ബാൽ ( വൈസ് പ്രസിഡന്റ്), ശിഹാബ് ആലിക്കാട് ( ജനറൽ സെക്രട്ടറി), ഉവൈസ് തായലകണ്ടി (സെക്രട്ടറി), പി.ഇസ്ഹാക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി നീലേശ്വരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് മുത്തലിബ് പറഞ്ഞു. അകാലത്തിൽ മരണപ്പെട്ട സംസ്ഥാന അധ്യാപക അവാർഡ് ജേതാവും തൈക്കടപ്പുറം സ്വദേശിയുമായ ടി കെ അബുസാലി മാസ്റ്റർ, ജോർജിയയിൽ മരണപ്പെട്ട ശമ്മാസ്, വയനാട് ദുരന്തത്തിൽ മരിച്ചവർ എന്നിവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ശംസുദ്ധീൻ പറമ്പത്ത്, അഷ്‌റഫ് പറമ്പത്ത്, കമറുദീൻ പി പള്ളിവളപ്പിൽ , അസീസ് എം വി, ഹാരിസ് കമ്മാടം എന്നിവർ സംസാരിച്ചു. ഇ കെ റഹ്മാൻ സ്വാഗതവും ട്രഷറർ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.