സന്തോഷ് ഒഴിഞ്ഞ വളപ്പ്
മനുഷ്യഗന്ധം ചിറകരിഞ്ഞ് കളഞ്ഞ മുണ്ടക്കൈ മുതൽ വയനാട് ഭൂമിക ദുരന്തം വരെ നമ്മെ ഓർമ്മിപ്പിക്കുന്നത് കടുത്ത പരിസ്ഥിതി കൊള്ളയും ചൂഷണവുമാണ് വയനാട്ടിൽ ഇപ്പോൾ പ്രകൃതി ദുരന്തം നടന്ന കുന്നിൽ ഏതാണ്ട് 4 അടിക്ക് കീഴെ പറയാണത്രെ നേർത്ത പാളി പോലെ കളിമണ്ണും എക്കൽ മണ്ണും നിറഞ്ഞ കുന്നിൻ ചെരിവിൽ ടാറ്റയും കണ്ണൻ ദേവൻ മുതലാളിമാരും മണ്ണിളക്കി ഏലം തുടങ്ങിയതേയില തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്തപ്പോൾ തന്നെ സ്വാഭാവികമായി മണ്ണിൽ പൈപ്പിങ്ങ് പ്രതിഭാസം സുഷിരങ്ങൾ രൂപം കൊള്ളുകയും മഴ ഒലിച്ചിറങ്ങി ഭൂഗർഭ വിള്ളലുകൾക്ക് പാകമാകുകയും ചെയ്തതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. വനനശീകരണം ഖനനം നഗരവൽക്കരണം ഒക്കെ സ്വാഭാവിക പ്രകൃതിയിൽ വൻദോഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാധവ് ഗാഡ്ഗിലിൻ്റെ ഉൾക്കാഴ്ചയുള്ള പരിസ്ഥിതി അറിവുകളിലൂടെ നമുക്കൊന്ന് കുന്നു കയറാം ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള അതീവപ്രാധാന്യമുള്ള മേഖലകൾ കണ്ടെത്തുക എന്നത് ഈ മേഖലയിലെ ജീവശാസ്ത്രകാരന്മാരെ അലട്ടുന്ന ഒരു വിഷയമാണ് കർണാടകയിലെ ബന്ദിപൂർ നാഗർഹോള തമിഴ്നാട്ടിലെ മുതുമലൈ , കേരളത്തിലെ വയനാട് വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടുന്ന 2000 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശം അത്തരത്തിലുള്ള ഒന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തുടർച്ചയായി നിൽക്കുന്നതും ഇടതൂർന്നതുമായ വനമേഖലയാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള മേഖല കൂടിയാണിത്. മുമ്പ് സൂചിപ്പിച്ച പോലെ 1975 ജൂലായ് മുതൽ ഒക്ടോബർ വരെ ഞാനും മറ്റു മൂന്ന് സഹപ്രവർത്തകരും ചേർന്ന് ഈ മേഖലയിൽ സർവെ നടത്തുകയുണ്ടായി ഇതിൻ്റെ സ്വാഭാവിക സസ്യ പ്രകൃതി പ്രധാനമായും നനഞ്ഞതും വരണ്ടതുമായ ഇലപൊഴിയും കാടുകളും നിത്യഹരിത വന പ്രദേശങ്ങളും കുറ്റിക്കാടുകളും ചേർന്നതാണ് ഇതിൻ്റെ തന്നെ പല ഭാഗങ്ങളും തോട്ടങ്ങളും കൃഷിസ്ഥലങ്ങളുമായി മാറ്റപ്പെട്ടു ഇന്ന് ഇവിടുത്തെ പ്രധാന സസ്തനികളിൽ ആന, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാൻ, കാട്ടുപന്നി, തേൻ കരടി, കൂരമാൻ, കാട്ടുമുയൽ ,മലയണ്ണാൻ, കാട്ടുനായ,ഹനുമാൻ കുരങ്ങുകൾ എന്നിവ ധാരാളമുണ്ട് ചുരുങ്ങിയ പക്ഷം ചില മേഖലകളിലെങ്കിലും അപൂർവ്വവർഗ്ഗത്തിൽ നാലുകുളമ്പുള്ളമാൻ | കേഴമാനുകൾ പുള്ളിപ്പുലി കടുവ, വരയൻ കഴുപ്പുലി കുറുനരി ഇവയ്ക്ക് പുറമെ വരയാടുകൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് എന്നിവ വന്യജീവി സങ്കേതത്തോട് ചേർന്ന് കാണുന്നുണ്ട്. വ്യാപകമായ മരം മുറി, കാടുകയ്യേറ്റം, ഖനനം എന്നിവ വഴി വ്യാപകമായി വനനാശം പശ്ചിമഘട്ട പ്രദേശ ക്കുന്നുകളിലെ തകർച്ച എന്നിവ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വരെ വൻകിട നിർമ്മാണങ്ങൾ എന്നിവ രാഷ്ട്രീയ – ഔദ്യോഗിക വിഭാഗങ്ങളിലെ ഒരു വിഭാഗത്തിൻ്റെ സ്വാധീനം മൂലം നിർബാധം നടക്കുന്നു മനുഷ്യ വന്യജീവി സംഘട്ടനം ഇതിൻ്റെ ഉപോൽപ്പന്നമാണ് ആദ്യന്തിക ഫലം ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ വൻ പ്രകൃതി ദുരന്തങ്ങൾ എന്നിവ തന്നെ അതിന് 50 വർഷം വേണ്ട നാലോ അഞ്ചോ വർഷം മാത്രം മതിയെന്ന് ഈ അടുത്ത കാലത്ത് മാധവ് ഗാഡ്ഗിൽ തന്നെ പഠനങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് മാത്രമല്ല രാജ്യത്തെ അപകടാവസ്ഥയിലുള്ള അണക്കെട്ടുകളുടെ പട്ടികയിൽ മുല്ലപ്പെരിയാറിനെ വിദേശ മാധ്യമ പഠനങ്ങൾ വരെ ഉൾചേർത്തിട്ടുണ്ട് പരമാവധി കാലദൈർഘ്യവും പിന്നിട്ട് ബലക്ഷയത്തിൽ തുടരുകയാണ് പ്രസ്തുത അണക്കെട്ടെന്ന് സാരം ഇതിനിടയിലാണ് നടക്കാത്ത ബുളറ്റ് ട്രെയിനും മറ്റ് ചർച്ചകളും ഇവിടെ അരങ്ങ് വാഴുന്നത് ദുഃസാമർത്ഥ്യങ്ങൾ ചൂഷണം കൊള്ള എന്നിവ പരിസ്ഥിതി മേഖലയിൽ വ്യാപകമായി അരങ്ങ് വാഴുന്ന നാടായി കേരളം മാറുന്നു ദൈവത്തിൻ്റെ സ്വന്തം നാട് ദൈവത്തിന് കൈമലർത്തേണ്ടുന്ന മൂലസ്ഥാനമായി മാറി. അകകണ്ണാലെ വരും തലമുറക്ക് ശാന്ത ജീവിതത്തിന് വേണ്ടിയെങ്കിലും ക്വാറി മാഫിയകളെയും വനം കൈയ്യേറ്റക്കാരെയും നിയന്ത്രിക്കാൻ അതിശക്തമായ നിയമം കേരളം കൊണ്ടുവരണം എന്നാലെ നമുക്ക് ശാശ്വത ശാന്തി ജീവിതത്തിന് മുകളിൽ കൊടി കെട്ടി ഉയർത്താനാവൂ അതിഭയാനകമായ പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കാണാൻ കഴിയേണ്ടതുണ്ട്