കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിയമായ വിലക്കയറ്റം തടഞ്ഞ് നിർത്തുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പൂർണ്ണ പരാജയമാണെന്ന് ആർട്ടിസൻസ് ജനറൽ വർക്കേഴ്സ് യൂണിയൻ (എസ്ടിയു) ജനറൽ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ സർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ച് ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ജാഫർ മൂവാരിക്കുണ്ട് അദ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം എ ഹമീദ് ഹാജി ഉൽഘാടനം ചെയ്തു എൻ.എ.ഉമ്മർ മുഖ്യപ്രഭാഷണം നടത്തി എസ് ടി യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം കുശാൽ നഗർ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നദീർ കൊത്തിക്കാൽ ടി. അന്തുമാൻ സെവൻ സ്റ്റാർ അബ്ദുൾ റഹിമാൻ ,മുത്തലിബ് കുളിയങ്കാൽ ,അബ്ദുൾ റഹീമാൻ ഹദ്ധാദ് , മജീദ് വേങ്ങര ,താരാനാദ് സുള്ള്യ .കാത്തിം എൽ കെ ,സാദുലി എം ,സമീർ പടന്നക്കാട്. ടി കെ കുഞ്ഞി മെയ്തു എന്നിവർ സംസാരിച്ചു ഇർശാദ് ആവിയിൽ സ്വാഗതം പറഞ്ഞു.