The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ഗ്യാസ് വിതരണ തൊഴിലാളികൾക്ക് അദ്ധ്വാനഭാരം അടിച്ചൽപിക്കരുത് ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട് ഗ്യാസ് ഏജൻസികളിലെ വിതരണ തൊഴിലാളികൾക്ക് ഏകപക്ഷീയമായ അധ്വാനഭാരം അടിച്ചേൽപ്പിക്കുന്നതിൽ ഓയിൽ കമ്പിനികളുടെ ലൈൻസികൾ പിന്മാറണമെന്ന്‌ ഫ്യൂവൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവിതരണമേഖലയിലെ തൊഴിലാളികളെ നിയമിക്കുമ്പോൾ നിശ്‌ചിത വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചിരുന്നില്ല. എന്നാൽ വിവിധ ഘട്ടങ്ങളിൽ ഓരോഘട്ടത്തിലും നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി കെവൈസി , മസ്‌റ്ററിംഗ്‌ തുടങ്ങിയ കമ്പ്യൂട്ടർ ചെയ്യേണ്ടുന്ന ജോലികൾ തൊഴിലാളികളുടെ മേൽ ലൈസൻസികൾ അടിച്ചേൽപ്പിക്കുകയാണ്‌. അധികമായി ചെയ്യുന്ന ജോലികൾക്ക്‌ മാന്യമായ വേതനം പോലും നൽകുന്നില്ല.ഓയിൽകമ്പനി ഓഫീസർമാർ ലേബർ കമ്മിഷണർ മുമ്പാകെ ഇൻഡസ്‌ട്രിയൽ റിലേഷൻ കമ്മറ്റി തീരുമാനിച്ച്‌ ആനുകൂല്ല്യം നൽകുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ഗ്യാസ്‌ സിലണ്ടർ ചോർച്ചകൾ പരിഹരിക്കാൻ പ്രത്യേക തൊഴിലാളികളെ നിയമിക്കുന്നതിനു പകരം അധികജോലിചെയ്യുന്ന ഡെലിവറി ജീവനക്കാർക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്‌ സമ്മേളനം ചൂണ്ടികാട്ടി. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു കെ. കരുണാകരൻ അധ്യക്ഷനായി്‌ സെക്രട്ടറി ബോസ് മാത്യു റിപ്പോർട്ടും കണക്ക് സുരേന്ദ്രൻ വരവുചിലവും അവതരിപ്പിച്ചു.

പ്രതിനിധികൾദുരിതാശ്വാസ നിധിയിലേക് സ്വരൂപിച്ച 6660 രൂപ സിഐടിയുജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഏറ്റുവാങ്ങി കെ. ഉണ്ണി നായർ ഗിരി കൃഷ്ണൻ എന്നിവർ സമസാരിച്ചു ഭാരവാഹികൾ; ടി കെ രാജൻ(പ്രസി), കെകരുണാകരൻ, ടി നാരായണൻ( വൈ.പ്രസി), ബോസ് മാത്യു(സെക്ര), പ്രജിത്ത്, ഷംസു( ജോ. സെക്ര), കെ പി സുരേന്ദ്രൻ(ട്രഷ).

Read Previous

എട്ടാം ക്ലാസിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭയോഗ തീരുമാനം

Read Next

കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73