കയ്യൂർ: വയനാട് പുനർനിർമ്മാണ ഫണ്ട് കണ്ടെത്തുക, വനിതകളുടെ സംരംഭകത്വ ശേഷി പരിപോഷിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കയ്യൂർ ഗവ: ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ എൻ.എസ്.എസ് വളണ്ടിയർമാരും,മദർ പിടിഎ അംഗങ്ങളും സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം നടത്തി. പരിശീലനത്തിന്റെ ഭാഗമായി ഏകദേശം 50000/- രൂപയുടെ സാനിറ്ററി ഉൽപ്പന്നങ്ങളാണ് കയ്യൂർ ഫ്രഷ് എന്ന പേരിൽ നിർമ്മിച്ചത്. ഡിഷ് വാഷ്, ക്ലോത്ത് വാഷ്,ഹാൻഡ് വാഷ് , ടോയ്ലറ്റ് ക്ലീനർ, കളർ ഫിനോയിൽ എന്നിവ ഇവയിൽ ഉൾപ്പെടും. ഇതിൻ്റെ വിൽപ്പനയിലൂടെ കണ്ടെത്തുന്ന തുക എൻ.എസ്.എസിന്റെ വയനാട് പുനർനിർമ്മാണ ഫണ്ടിലേക്ക് നൽകും.
ഉൽപ്പന്നങ്ങളുടെ വിതരണോദ്ഘാടനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ശാന്ത നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ടി.വി രാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ കെ.വി ലക്ഷ്മണൻ,മദർ പി.ടി.എ പ്രസിഡണ്ട് ധന്യ.കെ,സീനിയർ അസിസ്റ്റൻറ് വിജയൻ.കെ, പരിശീലിനത്തിന് നേതൃത്വം കൊടുത്ത , സ്വദേശ് കാസറഗോഡിൻ്റെസംരംഭകത്വ പരിശീലകൻ കെ.കെ സത്യനാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ പ്രണാബ് കുമാർ സ്വാഗതവും വളണ്ടിയർ സെക്രട്ടറി കുമാരി നഷ ഫാത്തിമ നന്ദിയും അറിയിച്ചു.