The Times of North

Breaking News!

അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് കിലോമീറ്ററുകൾക്കപ്പുറം ജീർണിച്ച മൃതദേഹം കണ്ടെത്തി. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.ഇയാളുടെ മൃതദേഹമായിരിക്കാം കണ്ടെത്തിയത് എന്നും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാവാൻ സാധ്യതയില്ലെന്നും പ്രാദേശിക മുങ്ങൽവിദ​ഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു

ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.

ഒഡിഷ സ്വദേശിയെയും സ്ഥലത്ത് നിന്ന് കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ. എന്നാൽ ഇത് അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും പ്രതികരിച്ചു.

കടലിൽ 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് ഈശ്വർ മൽപ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.

Read Previous

കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

Read Next

സഹപാഠിക്ക് ഒരു കൈത്താങ്ങ് സഹായധനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73