കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി പരിസരത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി. മടിക്കൈ അമ്പലത്തുകര ആലയിയിലെ വലിയ വാണിയൻ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ എ വി ഷാജിയെ (43 )ആണ് ഹോസ്ദുർഗ് എസ്ഐ വി കെ അഖിലും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചയോടെ കോടതിയുടെ പടിഞ്ഞാറുഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട ഷാജിയെ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്.